നെടുമുടി വേണു ആശുപത്രിയില്‍: ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

0
38

നടന്‍ നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. അദ്ദേഹം ഒന്നിലധികം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നു എന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.

ഞായർ രാവിലെയാണ്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. തീവ്രപരിചരണ വിഭാഗത്തിലാണ്‌. നേരത്തേ കോവിഡ്‌ ബാധിച്ചിരുന്നു.

വിവിധ രോഗങ്ങളുണ്ടെന്നും ഡോക്ടർമാരുടെ സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.