കര്‍ഷക കൊലയില്‍ പ്രതിഷേധിച്ച്‌ ​മഹാരാഷ്​ട്രയില്‍ ഇന്ന് ബന്ദ്

0
55

ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊലയില്‍ പ്രതിഷേധിച്ച്‌​ മഹാരാഷ്​ട്രയില്‍ തിങ്കളാഴ്ച സംസ്ഥാന വ്യാപക ബന്ദ്​. നാഷനലിസ്റ്റ്​ കോണ്‍ഗ്രസ്​ പാര്‍ട്ടി, ശിവസേന, കോണ്‍ഗ്രസ്​ എന്നിവരുടെ നേതൃത്വത്തിലാണ്​ ബന്ദിന്​ ആഹ്വാനം.

അവശ്യസേവനങ്ങളൊഴികെ ബാക്കിയെല്ലാം ബന്ദില്‍ നിശ്ചലമാകുമെന്ന്​ മഹാരാഷ്​ട്ര വികാസ്​ അഗാഡി സര്‍ക്കാര്‍ പറഞ്ഞു. സംസ്​ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്​ത ബന്ദ്​ അ​ല്ലെന്നും രാഷ്​ട്രീയ പാര്‍ട്ടികളാണ്​ ബന്ദിന്​ ആഹ്വാനം ചെയ്​തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധ സ്വരങ്ങളെ ​ബി.ജെ.പി ഭരിക്കുന്ന കേന്ദ്രം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കര്‍ഷകക്കൊലയില്‍ മക​ന്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ​അജയ്​ മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്​ഥാനം ഒഴിയണമെന്നും എന്‍.സി.പി നേതാവ്​ നവാബ്​ മാലിക്​ പറഞ്ഞു.