ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊലയില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച സംസ്ഥാന വ്യാപക ബന്ദ്. നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ശിവസേന, കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തിലാണ് ബന്ദിന് ആഹ്വാനം.
അവശ്യസേവനങ്ങളൊഴികെ ബാക്കിയെല്ലാം ബന്ദില്‍ നിശ്ചലമാകുമെന്ന് മഹാരാഷ്ട്ര വികാസ് അഗാഡി സര്‍ക്കാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ബന്ദ് അല്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളാണ് ബന്ദിന് ആഹ്വാനം ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധ സ്വരങ്ങളെ ബി.ജെ.പി ഭരിക്കുന്ന കേന്ദ്രം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കര്‍ഷകക്കൊലയില്‍ മകന് അറസ്റ്റിലായ സാഹചര്യത്തില്‍ അജയ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനം ഒഴിയണമെന്നും എന്‍.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞു.