രാജ്യത്തെ ആദ്യഎന്‍സിസി എയർ സ്ട്രിപ്പ് ഇടുക്കിയിൽ ; പൊതുമരാമത്ത് വകുപ്പിന് മറ്റൊരു പൊന്‍തൂവല്‍

0
37

രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പിന്റെ എയർ സ്ട്രിപ്പ് ഇടുക്കിയിൽ ഒരുങ്ങുന്നു. എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് ഇടുക്കി പീരുമേടിലെ മഞ്ഞുമലയിൽ പൂര്‍ത്തിയാകുന്നതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടുക്കി ജില്ലയിൽ ആദ്യമായി വിമാനം പറന്നിറങ്ങുമ്പോൾ അതിൽ പൊതുമരാമത്ത് വകുപ്പിന് അഭിമാനിക്കാൻ ഏറെയുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പാണിത്. എന്‍സിസി കേഡറ്റുകളുടെ പരിശീലനം, താമസ സൗകര്യം, ക്യാമ്പ് തുടങ്ങിയവയാണ് ഇവിടെ ഉണ്ടാവുക.

അടിയന്തര സാഹചര്യങ്ങളില്‍ മലയോര മേഖലയ്ക്ക് അശ്രയമേകാനും എയർ സ്ട്രിപ്പ് വഴി സാധിക്കും. എയര്‍ഫോഴ്സ് വിമാനങ്ങളേയും വലിയ ഹെലികോപ്ടറുകളേയും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ ഇറക്കാനാകും. അതേസമയം,രാജ്യത്തെ ഏക എൻസിസി എയർ സ്ട്രിപ്പ് പ്രവർത്തനം ആരംഭിക്കുമ്പോൾ അത് ഇടുക്കിയുടെ ടൂറിസം മേഖലയ്ക്ക് കൂടി പ്രതീക്ഷിയേകുന്നതാണെന്നും മന്ത്രി പറഞ്ഞു.