മഹാരാഷ്ട്രയില്‍ തിയേറ്ററുകള്‍ തുറക്കുന്നു; പ്രവേശനം രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രം

0
16

കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ മഹാരാഷ്ട്രയിൽ സിനിമാ തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. രണ്ട് ഡോസ് വാക്സിനെടുത്ത ആളുകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനാണ് അനുമതി.

ഒക്ടോബര്‍ 22 മുതലാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത്. സ്‌കൂളുകളും ആരാധനാലയങ്ങളും തുറക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയത്.