എ ആർ നഗർ പൂരത്തിന്റെ വെടിക്കെട്ട്‌ തുടങ്ങിയാൽ തിരുരങ്ങാടിയിലെ ഫയർ എഞ്ചിനുകൾ മതിയാകാതെ വരും- കെ ടി ജലീൽ

0
41

 

കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരുമെന്ന്‌ കെ ടി ജലീൽ. 2006ൽ കുഞ്ഞാലിക്കുട്ടിക്കെതിരെ അങ്കത്തട്ടിൽ പോരാടി വിജയം നേടിയിട്ടുണ്ടെങ്കിൽ 2021ലും അതു തുടരുമെന്നും കെ ടി ജലീൽ ഫേസ്‌ബുക്‌ പോസ്‌റ്റിൽ പറഞ്ഞു. സാമ്പത്തിക തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. ലീഗ് നേതാക്കള്‍ക്ക് എന്തും ആഗ്രഹിക്കാമെന്നും കെടി ജലീല്‍ വ്യക്തമാക്കുന്നു.
ലീഗ് നേതാവ് പിഎംഎ സലാമിന്റെ പരിഹാസത്തിനും ജലീല്‍ മറുപടി നല്‍കുന്നുണ്ട്. എആര്‍ നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് ഉടന്‍ ഉണ്ടാവുമെന്നും അത് കാരത്തോട് തുടങ്ങും. തീയ്യണയ്ക്കാന്‍ സജ്ജമായി ഇരിക്കാന്‍ തയ്യാറായിക്കൊള്ളാനും ജലീല്‍ മുന്നറിയിപ്പ് നല്‍കുന്നു. വെടിക്കെട്ട് തുടങ്ങിയാൽ തീയണയ്‌ക്കാൻ തിരൂരങ്ങാടിയിലെ ഫയർ എഞ്ചിനുകൾ മതിയാകാതെ വരുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എംഎ സലാമിന്റെ പോസ്‌റ്റിന്‌ മറുപടിയായി ജലീൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം.

ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങൾ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ൽ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. “ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്തേനെ” എന്ന വരികൾ എത്ര പ്രസക്തം! ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. AR നഗർ പൂരത്തിൻ്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ ‘ഫയർ എൻജിൻ’ മതിയാകാതെ വരും!!!