സ്വത്ത് തർക്കത്തെത്തുടർന്ന് മകന്‍ മാതാപിതാക്കളെ തലക്കടിച്ച് കൊന്നു. തൃശൂര്‍ അവിണിശേരി എഴു കമ്പനിക്ക് സമീപം കറുത്തേടത്ത് രാമകൃഷണന്‍ (75), ഭാര്യ തങ്കമണി (70) എന്നിവരെയാണ് മകന്‍ പ്രദീപ് ആക്രമിച്ചത്. പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തര്‍ക്കത്തെതുടര്‍ന്നായിരുന്നു കൊലപാതകം. ചൊവാഴ്ച്ച രാത്രി ഏഴോടെ വീട്ടില്‍വെച്ചാണ് സംഭവം. കൈക്കോട്ട് ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാമകൃഷ്ണന്‍ ചൊവ്വാഴ്ച രാത്രിയും തങ്കമണി ബുധനാഴ്ച രാവിലെയും മരിച്ചു.
Recent Comments