ഒക്ടോബർ വരെ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് കർണാടക, ജീവനക്കാരെ മടക്കിവിളിക്കരുതെന്നും നിർദ്ദേശം

0
16

 

ഒക്ടോബർ മാസം കഴിയുന്നത് വരെ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് കർണാടക സർക്കാരിന്റെ നിർദ്ദേശം. കേരളത്തിലുള്ള ജീവനക്കാരെ പുതിയ സാഹചര്യത്തിൽ അടിയന്തരമായി മടക്കിവിളിക്കരുതെന്നും ഐടി-വ്യവസായ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമാന നിർദേശം നൽകി. കൊവിഡ് സാഹചര്യം മുൻനിർത്തിയാണ് കർണാടകയുടെ നിർദേശം. കേരളത്തിൽ നിന്നും കര്ണാടകത്തിലേക്ക് പോകുന്ന ആളുകളോട് കർണാടക സർക്കാർ ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പും പ്രാകൃത രീതിയിൽ പെരുമാറുന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടയിലാണ് കർണാടക സർക്കാരിന്റെ പുതിയ നിർദ്ദേശം.