കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ സംഘും പ്രക്ഷോഭത്തിലേക്ക്

0
22

കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ട് ആര്‍എസ്എസ് അനുകൂല സംഘടനയായ ഭാരതീയ കിസാന്‍ സംഘും പ്രക്ഷോഭത്തിലേക്ക്. ഇന്ന് ദില്ലി ജന്തര്‍ മന്തറിലും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്താനാണ് നീക്കം. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം വേണമെന്നും കിസാന്‍ സംഘ് ആവശ്യപ്പെടുന്നു. അതേസമയം കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാണ് ആവശ്യമെന്നും സമരം തുടങ്ങി പത്തു മാസത്തിന് ശേഷം പ്രതിഷേധത്തിന് എത്തുന്ന ഭാരതീയ കിസാന്‍ സംഘിനെ വിശ്വസിക്കാനാകില്ലെന്നുമാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതികരണം.