Tuesday
3 October 2023
25.8 C
Kerala
HomeKeralaകൊവിഷീല്‍ഡ് വാക്സീന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള 28 ആക്കി കുറച്ച കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍...

കൊവിഷീല്‍ഡ് വാക്സീന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള 28 ആക്കി കുറച്ച കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും

കൊവിഷീല്‍ഡ് വാക്സീന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള 84 ദിവസത്തില്‍ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും. പെയ്ഡ് വാക്സീന്‍ സ്വീകരിക്കുന്നവര്‍ക്ക് 28 ദിവസത്തിന് ബുക്കിംഗ് സൗകര്യം കിട്ടുന്ന തരത്തില്‍ കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്ന് കേരള ഹൈക്കോടതിയുടെ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു.കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറിയടക്കമുള്ളവരുമായി അസി. സോളിസിറ്റര്‍ ജനറല്‍ ചര്‍ച്ച നടത്തിയാണ് ഈ തീരുമാനമെടുത്തത്. കൊവീഷില്‍ഡിന്റെ രണ്ട് ഡോസുകള്‍ക്കിടയില്‍ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.

RELATED ARTICLES

Most Popular

Recent Comments