രമേഷ് പിഷാരടി നായകനായെത്തുന്ന ചിത്രം ‘നോ വേ ഔട്ട് ‘ ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി

0
58

രമേഷ് പിഷാരടി നായകനായെത്തുന്ന ചിത്രം ‘നോ വേ ഔട്ട് ‘ ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. നവാഗതനായ നിധിന്‍ ദേവീദാസാണ് സംവിധായകന്‍. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിര്‍മാണ കമ്പനിയായ റിമൊ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റിമോഷ് എം എസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രം പൂര്‍ണമായും എറണാകുളത്താണ് ചിത്രീകരിച്ചത്. ധര്‍മജന്‍, ബേസില്‍ ജോസഫ്,രവീണ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.