ഇന്ത്യന്‍ വസ്ത്രവ്യാപാര രംഗത്ത് തരംഗമാകാന്‍ റിലയന്‍സിന്റെ പുതിയ സംരംഭം – ‘അവന്ത്ര’

0
18

ഇന്ത്യന്‍ വസ്ത്രവ്യാപാര രംഗത്ത് തരംഗമാകാന്‍ റിലയന്‍സിന്റെ പുതിയ സംരംഭം ഉടന്‍. അടുത്തെത്തി നില്‍ക്കുന്ന വിവാഹ-ഉത്സവ സീസണാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ‘അവന്ത്ര’ എന്ന പേരിലാകും റിലയന്‍സിന്റെ വസ്ത്രശൃംഖല അറിയപ്പെടുക. സാരികളും എത്നിക് വെയറുകളുമാണ് പ്രധാന ആകര്‍ഷണം. യുവതികളെ ലക്ഷ്യമിട്ടാരംഭിക്കുന്ന അവന്ത്ര വിപണിയില്‍ ലഭ്യമായതില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാകും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയെന്ന് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ടാറ്റ ഗ്രൂപ്പിന്റെ ‘തനിഷ്‌ക്’, ആദിത്യ ബിര്‍ള ഫാഷന്‍ റീട്ടെയില്‍ ലിമിറ്റഡ് എന്നിവയാകും റിലയന്‍സിന്റെ എതിരാളികള്‍.