Wednesday
4 October 2023
28.8 C
Kerala
HomeSportsഓവല്‍ ടെസ്റ്റിലെ വിജയത്തില്‍ ബൗളര്‍മാരെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി

ഓവല്‍ ടെസ്റ്റിലെ വിജയത്തില്‍ ബൗളര്‍മാരെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി

ഓവല്‍ ടെസ്റ്റിലെ വിജയത്തില്‍ ബൗളര്‍മാരെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മത്സരശേഷം സംസാരിക്കുകയായിരുന്നുഅദ്ദേഹം. തികച്ചും ഫ്‌ളാറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന വിക്കറ്റാണ് ഓവലിലേത്. അത്തരമൊരു വിക്കറ്റില്‍ ബുമ്ര പന്ത് ചോദിച്ച് വാങ്ങിയത് അത്ഭുതപ്പെടുത്തി. എന്നാല്‍ ആ സ്‌പെല്ലാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. പിച്ചില്‍ നിന്ന് റിവേഴ്‌സ് സ്വിങ് ചെയ്യാന്‍ തുടങ്ങുമ്പോഴെ ബുമ്ര പന്ത് ചോദിച്ചുവാങ്ങുകയായിരുന്നു. 22 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തുന്നതിന് എത്രത്തോളം അധ്വാനം വേണ്ടിവരുമെന്ന് ചിന്തിച്ചാല്‍ മനസിലാവും. വീഴ്ത്തിയതാവട്ടെ നിര്‍ണായക വിക്കറ്റുകളും.” കോലി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments