ബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി പൊലീസില്‍ കീഴടങ്ങിയ ഭര്‍ത്താവ് റിമാന്‍ഡില്‍. ബംഗാളിലെ ബുര്ദ്വാന് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
ബാങ്കിലെ അസിസ്റ്റന്റ് മാനേജറായ ബിപ്ലബ് പരിയാദാണ് പ്രതി. 35കാരിയായ ഇപ്സ പ്രിയദര്‍ശിനിയുമായി രണ്ടുവര്‍ഷം മുമ്ബായിരുന്നു ബിപ്ലബിന്റെ വിവാഹം. ഒഡീഷയിലെ ദേന്കനാല് സ്വദേശിയാണ് 33കാരിയായ പ്രിയദര്‍ശിനി. വിവാഹത്തിന് ശേഷം ഇരുവരും കാംക്ഷയിലെ ഇരുനില അപാര്‍ട്ട്മെന്റ് വാടകക്കെടുത്തായിരുന്നു താമസം.
കഴിഞ്ഞദിവസം ബിപ്ലവ് മോട്ടോര്‍ സൈക്കിളില്‍ കാംക്ഷ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കൊലപ്പെടുത്തിയ വിവരം അറിയിക്കുകയായിരുന്നു. ഭാര്യയുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാതെ വരികയും പണം തികയാതെ വരികയും ചെയ്തതോടെയാണ് കൊലപാതകമെന്നായിരുന്നു ബിപ്ലവിന്റെ െമാഴി. ഉടന്‍തന്നെ ബിപ്ലവിനെയും കൂട്ടി പൊലീസ് ഇരുവരുടെയും അപാര്‍ട്ട്മെന്റിലെത്തുകയായിരുന്നു. കിടപ്പുമുറിയില്‍ തറയില്‍ കിടക്കുകയായിരുന്നു മൃതേദഹം. വളര്‍ത്തുമൃഗങ്ങളെ പൂട്ടിയിടുന്ന ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബിപ്ലവ് പറഞ്ഞു.
പ്രതിയെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തു. പ്രിയദര്‍ശിനിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിക്കും.
അതേസമയം സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രിയദര്‍ശിനിയുടെ മാതാപിതാക്കള്‍ പറഞ്ഞു. വിവാഹത്തിന് ശേഷം വീട് വാങ്ങാന്‍ 30ലക്ഷം രൂപ നല്കാന് ആവശ്യപ്പെട്ട് പ്രിയദര്‍ശിനിയെ ഉപദ്രവിക്കുമായിരുന്നുവെന്നും കുടുംബം പറഞ്ഞു.
‘സ്ത്രീധനത്തിന് പുറമെ 30ലക്ഷം രൂപ കൂടി സ്വന്തം വീട്ടുകാരില്‍നിന്ന് വാങ്ങണമെന്ന ആവശ്യം പ്രിയദര്‍ശിനി നിഷേധിച്ചു. ഇതിന്റെ പകയാണ് കൊലപാതക കാരണം. മകളുടെ ജീവന് നീതി വേണം’ -പ്രിയദര്‍ശിനിയുടെ പിതാവ് പറഞ്ഞു.