Monday
25 September 2023
28.8 C
Kerala
HomeKeralaകൊച്ചിയിൽ പിടിച്ചെടുത്ത തോക്കുകൾക്ക്‌ ലൈസൻസില്ല; 18 പേർ അറസ്‌റ്റിൽ

കൊച്ചിയിൽ പിടിച്ചെടുത്ത തോക്കുകൾക്ക്‌ ലൈസൻസില്ല; 18 പേർ അറസ്‌റ്റിൽ

 

കൊച്ചിയില്‍ സ്വകാര്യ കമ്പനിയുടെ സുരക്ഷാ ജീവനക്കാരില്‍നിന്നും തോക്കുകൾ പിടിച്ചെടുത്ത സംഭവത്തിൽ 18 പേരെ അറസ്റ്റുചെയ്‌തു. പിടിച്ചെടുത്ത തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്ന്‌ കണ്ടെത്തി. ഇവ കൈവശം വച്ചവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. എടിഎമ്മിൽ പണം നിറയ്‌ക്കുന്നതിന് സുരക്ഷ നല്‍കുന്ന മുംബൈ ആസ്ഥാനമായ സ്വകാര്യ ഏജന്‍സി ജീവനക്കാരില്‍ നിന്നാണ്‌ ഇന്നലെ തോക്കുകൾ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കും.
ലൈസൻസ് ഇല്ലാതെ തോക്കുകൾ കൈവശം വെച്ചിരിക്കുന്നു എന്ന വിവരത്തെതുടർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ തോക്കുകൾ കണ്ടെത്തിയത്‌. കഴിഞ്ഞ ദിവസം തിരുവനന്തപുരം കരമനയിൽ സ്വകാര്യ ഏജന്‍സിയുടെ അഞ്ചു ജീവനക്കാരെ വ്യാജ ലൈസന്‍സുള്ള തോക്കുകൾ കൈവശം വച്ചതിന് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് സംസ്ഥാന വ്യാപക പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്.

RELATED ARTICLES

Most Popular

Recent Comments