തിരുവനതപുരത്ത് 174 തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍

0
37

കൊവിഡിന്റെ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴു ശതമാനത്തിനു മുകളിലുള്ള 174 തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കു മാത്രമേ പ്രവര്‍ത്തനാനുമതിയുണ്ടാകൂ. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ ഇവ തുറക്കാം.