ജിമ്മില്‍ മോഹന്‍ലാലിനൊപ്പം വര്‍ക്കൗട്ട്; ചിത്രം പങ്കുവെച്ച്‌ കല്യാണി പ്രിയദര്‍ശന്‍

0
25

 

ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധ കാട്ടുന്ന ആളാണ് മലയാളികളുടെ പ്രിയതാരം ലാലേട്ടന്‍. വ്യായാമത്തിനായി സമയം കണ്ടെത്താന്‍ മോഹന്‍ലാല്‍ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ജിമ്മില്‍ മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. മോഹന്‍ലാല്‍ നായകനാകുന്ന ‘ബ്രോ ഡാഡി’യില്‍ കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നുണ്ട്.

 

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മുഴുനീള കുടുംബ ചിത്രമായാണ്. ‘ബ്രോ ഡാഡി’യില്‍ മോഹന്‍ലാലിനോടൊപ്പം പൃഥ്വീരാജിന്റെ അമ്മ മല്ലിക സുകുമാരനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.