അഴീക്കല്‍ ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ വള്ളം കടലില്‍മുങ്ങി . സംഭവത്തില്‍ മൂന്നു മത്സ്യത്തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ചെറിയഴീക്കല്‍ മാമൂട്ടില്‍ കനകന്‍, കാട്ടില്‍ തെക്കതില്‍ സന്തോഷ്, വടക്കേയറ്റത്ത് സതീഷ് എന്നിവരെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ടെത്തി രക്ഷിച്ച് ഹാര്‍ബറില്‍ എത്തിച്ചു. കനകന്റെ ഉടമസ്ഥതയിലുള്ള ‘പാട്ടുത്സവം’ എന്ന ഫൈബര്‍ വള്ളമാണ് മറിഞ്ഞത്. മറിഞ്ഞ വള്ളത്തിന്റെ മുകളില്‍ പിടിച്ചുകിടക്കുകയായിരുന്നു മൂന്നു തൊഴിലാളികളും. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ടെത്തിയാണ് ഇവരെ രക്ഷിച്ചത്.
Recent Comments