പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത യുവതിയെ മര്‍ദ്ദിച്ച്‌ താലിബാന്‍

0
48

 

കാബൂളില്‍ പ്രതിഷേധവുമായെത്തിയ യുവതിയെ മര്‍ദ്ദിച്ചവശയാക്കി താലിബാന്‍ ഭീകരവാദികള്‍. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത റാബിയ സാദത്ത് എന്ന യുവതിയെയാണ് താലിബാന്‍ മര്‍ദ്ദിച്ചവശയാക്കിയത്. രക്തം വാര്‍ന്ന തലയുമായി നില്‍ക്കുന്ന റാബിയയുടെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ സാകി ദറ്യാബി ട്വീറ്റ് ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിഷേധവുമായി അഫ്ഗാനിലെ യുവതികള്‍ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധ പ്രകടനം താലിബാന്‍ തടഞ്ഞതോടെ അക്രമാസക്തമായി. തുടര്‍ന്ന് താലിബാന്‍ ഭീകരവാദികള്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു.