ജസ്റ്റ് ഡയലിന്റെ നിയന്ത്രണം ഏറ്റെടുത്ത് റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ്

0
19

ജസ്റ്റ് ഡയലിന്റെ നിയന്ത്രണം ഏറ്റെടുത്ത് റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ്. നിലവില്‍ ജസ്റ്റ് ഡയല്‍ ലിമിറ്റഡില്‍ 40.98 ശതമാനം ഓഹരികളും കൈവശം വയ്ക്കുന്നത് റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്സാണ്. നേരത്തെ, 2021 ജൂലൈ 20 ന്, 1,020 രൂപ നിരക്കില്‍ ജസ്റ്റ് ഡയലിന്റെ 1.31 കോടി ഓഹരികള്‍ റിലയന്‍സ് റീറ്റെയ്ലേഴ്സ് കമ്പനിയുടെ സിഇഒ വിഎസ്എസ് മണിയില്‍ സ്വന്തമാക്കിയിരുന്നു. ജസ്റ്റ് ഡയലിന്റെ ഓഹരികളുടെ 15.63 ശതമാനത്തോളമായിരുന്നു അത്. തുടര്‍ന്ന്, സെപ്റ്റംബര്‍ ഒന്നിന് 1,022.25 രൂപ നിരക്കില്‍ ജ്സറ്റ് ഡയലിന്റെ 2.12 കോടി ഓഹരികള്‍ കൂടി റിലയന്‍സ് സ്വന്തമാക്കി. 25.35 ശതമാനം ഓഹരികളാണ് റിലയന്‍സ് സ്വന്തമാക്കിയത്. ഇതോടെയാണ് 40.98 ശതമാനം പങ്കാളിത്തവുമായി റിലയന്‍സ് ജസ്റ്റ് ഡയലിന്റെ നിയന്ത്രണം ഏറ്റെടുത്തത്.