60 രൂപക്ക് വേണ്ടിയുള്ള തര്‍ക്കത്തിനൊടുവില്‍ 13 കാരന്‍ സുഹൃത്തിനെ കല്ലുകൊണ്ടടിച്ച്‌ കൊലപ്പെടുത്തി

0
23

ലഖ്നോ: 60 രൂപക്ക് വേണ്ടിയുള്ള തര്‍ക്കത്തിനൊടുവില്‍ 13 കാരന്‍ സുഹൃത്തിനെ കല്ലുകൊണ്ടടിച്ച്‌ കൊലപ്പെടുത്തി . ശേഷം മൃഗങ്ങള്‍ കടിച്ചുകീറിയ നിലയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം 11 കഷ്ണങ്ങളായി വിവിധയിടങ്ങളില്‍നിന്ന് കണ്ടെടുത്തു.ഉത്തര്‍ പ്രദേശില്‍

ഹാമര്‍പൂര്‍ ജില്ലയില്‍ സുമേര്‍പൂര്‍ നഗരത്തിലെ കാന്‍ഷി റാം കോളനിയിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം . അതെ സമയം സുഹൃത്ത് സുബ്ബിയെ കൊലപ്പെടുത്തിയതായി 13 കാരന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

സുബ്ബിയില്‍നിന്നും 13കാരന്‍ 60 രൂപ കടം വാങ്ങിയിരുന്നു. ജന്മാഷ്ഠമി ദിവസം ഇത് തിരിച്ചു ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപത്തെ കാട്ടിലാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത് .കല്ലു കൊണ്ട് സുബ്ബിയുടെ തലക്ക് ഇടിച്ചെന്നുംരക്തം വാര്‍ന്ന് പോകുന്നത് കണ്ടതോടെ 13 കാരന്‍ സ്ഥലം വിടുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു