പി എസ് പ്രശാന്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

0
16

 

കെപിസിസി മുൻസെക്രട്ടറിയും നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന പി എസ് പ്രശാന്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം എ കെ ജി സെന്ററിലെത്തി സിപിഐ എമ്മുമായി യോജിച്ചു പ്രവർത്തിക്കാൻ പ്രശാന്ത് തീരുമാനിച്ചിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം എന്നിവർക്കൊപ്പമാണ് പ്രശാന്ത് മുഖ്യമന്ത്രിയെ കാണാൻ എത്തിയത്.