ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടന്നയാൾ ട്രെയിൻ തട്ടി മരിച്ചു

0
21

 

റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ ഫോ​ണി​ൽ സം​സാ​രി​ച്ചു ന​ട​ക്കു​ന്ന​തി​ടെ യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. തി​രൂ​ർ പ​ര​ന്നേ​ക്കാ​ട് സ്വ​ദേ​ശി അ​ജി​ത്കു​മാ​ർ (24) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പ്ര​ഭാ​ത ​സ​വാ​രി​ക്കാ​യി ട്രാ​ക്കി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ട്രെ​യി​ൻ ത​ട്ടി​യ​ത്. ഇ​യാ​ളെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രക്ഷിക്കാനായില്ല.