യാത്രക്കാർക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാകാത്ത വിധം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിൽ മദ്യക്കടകൾ

0
34

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിൽ മദ്യക്കടകൾ തുടങ്ങാൻ അനുമതി നൽകുമെന്ന്‌ ഗതാഗത മന്ത്രി ആൻറണി രാജു. യാത്രക്കാർക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാകാത്ത വിധമാണ്‌ മദ്യക്കടകൾ ക്രമീകരിക്കുക.

കെഎസ്ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ ബവ്‌റിജസ് കോര്‍പറേഷന്‌ അനുമതി നൽകും. കെഎസ്‌ആർടിസിയുടെ കെട്ടിടങ്ങൾ ലേലത്തിനെടുത്ത്‌ മദ്യക്കടകൾ തുറക്കാം. ഇതിലൂടെ കെഎസ്‌ആർടിസിക്ക്‌ വാടക വരുമാനം ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്ന നിര്‍ദ്ദേശവും കെഎസ്ആര്‍ടിസി മുന്നോട്ട് വച്ചിട്ടുണ്ട്.