ഇടുക്കി പണിക്കന്‍കുടിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ച്‌ മൂടിയ നിലയില്‍ കണ്ടെത്തി

0
15

ഇടുക്കി പണിക്കന്‍കുടിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ച്‌ മൂടിയ നിലയില്‍ കണ്ടെത്തിയതിന്‍റെ ഞെട്ടലിലാണ് നാട്ടുകാര്‍.കാണാതായ സിന്ധുവിനായി ഡോഗ് സ്ക്വാഡ് അടക്കം വന്നിട്ടും ഒരു സൂചനയും ലഭിക്കാത്ത കേസിലാണ് അപ്രതീക്ഷിത വഴിത്തിരിവ്. മൂന്നാഴ്ച മുമ്ബ് കാണാതായ സിന്ധു തൊട്ടടുത്ത വീട്ടില്‍ വച്ച്‌ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് അതേ വീട്ടിലെ അടുക്കളയില്‍ സിന്ധുവിനെ കുഴിച്ച്‌ മുടുകയും ചെയ്തു.
പണിക്കന്‍കുടിയില്‍ ഇളയ മകനൊപ്പം വാടയ്ക്ക് താമസിക്കുകയായിരുന്നു കാമാഷി സ്വദേശിയായ സിന്ധു. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ ആറ് കൊല്ലമായി സിന്ധു ഇവിടെയായിരുന്നു കഴിഞ്ഞിരുന്നത്. അയല്‍വാസിയായ ബിനോയ് ആണ് വീടെടുത്ത് നല്‍കിയത്. തുടര്‍ന്ന് ബിനോയിയുമായി സിന്ധു അടുപ്പത്തിലായി. കഴിഞ്ഞ 12 ന് ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ സിന്ധു പോയി. ഇതിന്‍റെ പേരില്‍ സിന്ധുവും ബിനോയും തമ്മില്‍ തര്‍ക്കമുണ്ടായി. അന്ന് മുതല്‍ സിന്ധുവിനെ കാണാതായെന്നാണ് ഇളയ മകന്‍ പൊലീസിന് നല്‍കിയ മൊഴി. സിന്ധുവിനെ കാണാതായെന്ന പരാതി പൊലീസില്‍ എത്തിയതോടെ ബിനോയി ഒളിവില്‍ പോയി. ഇത് യുവതിയുടെ ബന്ധുക്കളില്‍ സംശയം ബലപ്പെടുത്തി. എന്നാല്‍ ഡോഗ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി പലകുറി പരിശോധന നടത്തി. എന്നാല്‍ യാതൊരു തുമ്ബും ലഭിച്ചില്ല. ഇതിന് പിന്നാലെ ഇന്ന് കാലത്ത് സിന്ധുവിന്‍റെ ബന്ധുക്കളായ ചെറുപ്പക്കാര്‍ ബിനോയിയുടെ വീട്ടിലെത്തി അടുക്കള കുഴിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.
*മൃതദേഹം നാളയെ പുറത്തെടുക്കുകയുള്ളു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും.