വിസ്​മയ കേസ്​: കിരണ്‍ കുമാറി​ന്റെ ജാമ്യ ഹരജി തള്ളി

0
29

വിസ്​മയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി കിരണ്‍ കുമാറി​ന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയും കോടതി തള്ളി. ജില്ല സെഷന്‍സ്​ ജഡ്​ജി കെ.വി. ജയകുമാറാണ്​ ജാമ്യാപേക്ഷ നിരസിച്ചത്​. ആദ്യ ജാമ്യാപേക്ഷ തള്ളിയതിനുള്ള കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി കോടതി നിരീക്ഷിച്ചു. വ്യക്തി സ്വാതന്ത്ര്യവും ആരോപണങ്ങളുടെ സാമൂഹിക പ്രസക്തിയും തുലനം ചെയ്യേണ്ടതുണ്ട്​.

കേസിലെ നിലവിലെ വസ്​തുതകള്‍ പരിശോധിച്ചതില്‍ പ്രതി ജാമ്യത്തിന്​ അര്‍ഹനല്ലെന്നും കോടതി വ്യക്തമാക്കി. വിചാരണ വേഗത്തില്‍ വേണമെന്ന പ്രോസിക്യൂഷ​ന്റെ ആവശ്യം ന്യായമാണെന്നും കോടതി നിരീക്ഷിച്ചു. സ്​പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജി.

മോഹന്‍രാജ്​ പ്രോസിക്യൂഷന്​ വേണ്ടി ഹാജരായി. അഡ്വ. ബി.​എ. ആളൂരിനെ ഒഴിവാക്കിയതോടെ പ്രതിഭാഗത്തിന്​ വേണ്ടി അഡ്വ. പ്രതാപചന്ദ്രന്‍ ഹാജരായി. കുറ്റപത്രം അടുത്ത ആഴ്​ചയോടെ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. കിരണ്‍ കുമാറിന്റെ സര്‍ക്കാര്‍ സര്‍വിസില്‍നിന്ന്​ പുറത്താക്കിയിരുന്നു​.