Friday
22 September 2023
23.8 C
Kerala
HomeIndiaഹോണ്ട ഇരുചക്രവാഹനങ്ങളുടെ ഡിമാന്‍ഡില്‍ വലിയ വര്‍ധനവ്

ഹോണ്ട ഇരുചക്രവാഹനങ്ങളുടെ ഡിമാന്‍ഡില്‍ വലിയ വര്‍ധനവ്

2021 ആഗസ്റ്റില്‍ ഹോണ്ട ഇരുചക്രവാഹനങ്ങളുടെ ഡിമാന്‍ഡില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയതായി ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ. ആഗസ്റ്റ് മാസം ഹോണ്ടയുടെ മൊത്തം വില്‍പ്പന 4,30,683 യൂണിറ്റായി, ഇതില്‍ 4,01,469 ആഭ്യന്തര വില്‍പ്പനയും 29,214 കയറ്റുമതിയും ഉള്‍പ്പെടുന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 18% വളര്‍ച്ചയോടെ ഹോണ്ടയുടെ ആഭ്യന്തര വില്‍പ്പന 4 ലക്ഷം മറികടന്നു. കഴിഞ്ഞ മാസം മൊത്തം വില്‍പ്പന 384,920 യൂണിറ്റായിരുന്നു, ഇതില്‍ ആഭ്യന്തര വില്‍പ്പന 340,420 യൂണിറ്റും, 44,500 കയറ്റുമതിയും ഉള്‍പ്പെടുന്നു.

RELATED ARTICLES

Most Popular

Recent Comments