പ്രോജക്ട് മാനേജർ, റിസർച്ച് അസിസ്റ്റൻ്റ് തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു

0
23

സർക്കാർ മെഡിക്കൽ കോളേജിൽ പ്രോജക്ട് മാനേജർ,
റിസർച്ച് അസിസ്റ്റൻ്റ് തസ്തികകളിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രോജക്ട് മാനേജർ തസ്തികയ്ക്ക് മെഡിക്കൽ മൈക്രോബയോളജിയിലോ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിലോ ബിരുദാനന്തര ബിരുദം എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. ആൻ്റിബയോട്ടിക് ഉപയോഗക്രമത്തെക്കുറിച്ചും എ എം ആർ ടെക്നിക്കിനെക്കുറിച്ചുമുള്ള അറിവ്.
കംപ്യൂട്ടർ ഉപയോഗിക്കുന്നതിലെ പരിജ്ഞാനം മുതലായ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം: 70,000/- രൂപ. കരാർ കാലവധി  എട്ടു മാസം.

റിസർച്ച് അസിസ്റ്റൻ്റ്

ഒഴിവുകളുടെ എണ്ണം: ഒന്ന്. വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം (വൈറോളജി, മോളിക്യുലാർ ബയോളജി, മൈക്രോബയോളജി, ബയോടെക്നോളജി).
പ്രവൃത്തി പരിചയം.: സുസജ്ജമായ മോളി ക്യുലാർ ലാബിൽ ഒന്നോ രണ്ടോ വർഷത്തെ ഗവേഷണ പരിചയം, കംപ്യൂട്ടർ ഉപയോഗിക്കുന്നതിൽ മികച്ച പരിജ്ഞാനം, ഫീൽഡുകൾ സന്ദർശിച്ച് ബയോളജിക്കൽ സാമ്പിളുകൾ ശേഖരിക്കുന്നതിലെ പരിചയം.
പ്രതിമാസ വേതനം: 31,000/- രൂപ. തിരുവനന്തപുരം സ്വദേശികൾക്ക് മുൻഗണന. കരാർ കാലാവധി ഒരു വർഷം.  താത്പര്യമുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം, മേൽവിലാസം ( ഇ-മെയിൽ വിലാസം, ഫോൺ നമ്പർ ഉൾപ്പെടെ) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കേണ്ടതാണ്.
അപേക്ഷകൾ 2021 സെപ്തംബർ 15 വൈകുന്നേരം മൂന്നു മണി വരെ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൻ്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ- മെയിൽ വഴിയോ നേരിട്ടോ സമർപ്പിക്കാവുന്നതാണ്. വിശദ വിവരങ്ങൾ www.tmc.kerala.gov.in  എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.