അബുദാബിയിൽ ക്വാറന്റൈൻ ഒഴിവാക്കുന്നു: ഇളവ് സെപ്റ്റംബർ 5 മുതൽ

0
75

കോവിഡ് വാക്‌സിൻ സ്വീകരിച്ച യാത്രക്കാരെ ക്വാറന്റൈൻ നിബന്ധനകളിൽ നിന്നും ഒഴിവാക്കാൻ അബുദാബി തീരുമാനിച്ചു. എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ബാധകമാകുന്ന പുതിയ ഇളവ് സെപ്റ്റംബർ 5 മുതലാണ് നടപ്പിലാക്കുന്നത്. ഇന്ത്യ അടക്കം ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുമ്പെടുത്ത പി സി ആർ പരിശോധന ഫലം നൽകണം. അബുദാബിയിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ പി സി ആർ പരിശോധനക്ക് വിധേയരാകണം. അബുദാബിയിൽ തന്നെ തുടരുകയാണെങ്കിൽ നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളിൽ വീണ്ടും പി സി ആർ നടത്തണം. വാക്‌സിൻ എടുക്കാത്ത യാത്രക്കാർക്കു 10 ദിവസമാണ് ക്വാറന്റൈൻ.