കൊല്ലത്തെ ലഹരി പാര്‍ട്ടി: യുവതിയടക്കം മൂന്നുപേർ പിടിയിൽ

0
66

കൊല്ലം നഗരത്തിലെ ഫ്ലാറ്റില്‍ മയക്കുമരുന്ന് പാർട്ടി പാര്‍ട്ടി നടത്തിയ സംഘത്തിൽപ്പെട്ട മൂന്നുപേരെ എക്സൈസ് പിടികൂടി. തഴുത്തല വില്ലേജില്‍ പേരയം ദേശത്ത് മണിവീണ വീട്ടില്‍ ഉമയനലൂര്‍ ലീന (33), കൊല്ലം ആഷിയാന അപ്പാര്‍ട്മെന്റിലെ ശ്രീജിത്ത് (27), കൊല്ലം ആശ്രാമം സൂര്യമുക്ക് സ്വദേശി ഡിക്യുസി എന്ന ദീപു (28) എന്നിവരെയാണ് പിടികൂടിയത്. കഞ്ചാവും മറ്റു മയക്കുമരുന്നും ഇവരിൽ നിന്നും കണ്ടെടുത്തു. ഫ്ലാറ്റിലെ മറ്റു ചില താമസക്കാര്‍ക്കെതിരെയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഒന്നാം തീയതി വൈകിട്ട് ഫ്ലാറ്റില്‍ നിന്നു ബഹളം കേട്ടപ്പോള്‍ സമീപവാസികളാണ് എക്സൈസില്‍ പരാതിപ്പെട്ടത്. പരാതിയെത്തുടര്‍ന്ന് എക്സൈസ് സംഘം ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ മുറിയിലെത്തിയപ്പോള്‍ ലഹരി വസ്തുക്കളുടെ അമിത ഉപയോഗത്താല്‍ പരിസരബോധം നഷ്ടപ്പെട്ട യുവതീ യുവാക്കളെയാണ് കണ്ടത്. ഉദ്യോഗസ്ഥരെ കണ്ട് രക്ഷപെടാൻ ശ്രമിച്ച മൂവരെയും എക്സൈസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ലീന നഗരത്തിലെ പ്രധാന ലഹരി വസ്തു ഏജന്‍റാണ്.