ഇംഗ്ലണ്ടിനെതിരെ ഓവലിൽ ഇന്ന് തുടങ്ങുന്ന നാലാം ടെസ്റ്റിനുള്ള സ്‌ക്വാഡിൽ പേസർ പ്രസിദ്ധ് കൃഷ്ണയെ ഉൾപ്പെടുത്തി ഇന്ത്യ. ഇംഗ്ലണ്ട് പര്യടനത്തിൽ സ്റ്റാൻഡ് ബൈ താരമായി ടീം ഇന്ത്യക്കൊപ്പമുണ്ടായാളാണ് പ്രസിദ്ധ് കൃഷ്ണ. ടെസ്റ്റിൽ ഇതുവരെ അരങ്ങേറ്റം കുറിക്കാത്ത പ്രസിദ്ധ് മൂന്ന് ഏകദിനങ്ങളിൽ ഇന്ത്യൻ കുപ്പായം അണിഞ്ഞിട്ടുണ്ട്. പ്രസിദ്ധ് കൃഷ്ണയും എത്തുന്നതോടെ പര്യടനത്തിൽ ഇന്ത്യൻ പേസ് നിരയിലെ താരങ്ങളുടെ എണ്ണം ഏഴാകും. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഇശാന്ത് ശർമ്മ, ഉമേഷ് യാദവ്, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ് എന്നിവരാണ് നിലവിൽ സ്‌ക്വാഡിലുള്ള പേസർമാർ. ഓവലിൽ ഇന്ന് ഇന്ത്യൻസമയം ഉച്ചകഴിഞ്ഞ് 3.30ന് മത്സരം തുടങ്ങും.
Recent Comments