കൊല്ലം അഴീക്കലിൽ മത്സ്യബന്ധനബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു

0
43

കൊല്ലം അഴീക്കലിൽ മത്സ്യബന്ധനവള്ളം മറിഞ്ഞ് നാല് തൊഴിലാളികൾ മരിച്ചു. ആലപ്പുഴ വലിയഴീക്കലിൽ നിന്നും വന്ന ഓംകാരം എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വള്ളമാണ് അപകടത്തിൽപ്പെട്ടത്. അഴിക്കൽ സ്വദേശി സുനിൽ ദത്ത്, സുമദേവൻ, ആലപ്പുഴ വലിയതുറ സ്വദേശികളായ തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് മരിച്ചത്. അഴീക്കൽ തീരത്തുനിന്നും ഒരു നോട്ടിക്കൽ മൈൽ ദൂരത്താണ് അപകടമുണ്ടായത്.

ബോട്ടിൽ ആകെ 16 പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട മറ്റുള്ളവരെ രക്ഷിച്ചു. തിരമാലയില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട ബോട്ട് കരയ്ക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.