Monday
25 September 2023
28.8 C
Kerala
HomeWorldകാനഡയില്‍ ഹിറ്റായി നാടന്‍ വാറ്റ്; പേര് മന്ദാകിനി

കാനഡയില്‍ ഹിറ്റായി നാടന്‍ വാറ്റ്; പേര് മന്ദാകിനി

കാനഡയില്‍ ഹിറ്റായി നാടന്‍ വാറ്റ്. പേര് മന്ദാകിനി. കൊമ്പന്‍ ബിയറിനും മഹാറാണിക്കും ശേഷം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് മന്ദാകിനി. കരിമ്പ് വാറ്റിയെടുത്ത് നിര്‍മ്മിക്കുന്ന മന്ദാകിനിയുടെ ബോട്ടിലിന്റെ പുറത്ത് മലബാറി വാറ്റ്

കറുവപ്പട്ട, ഏലയ്ക്ക തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങള്‍ ചേര്‍ത്താണ് മഹറാണിയും മട്ട അരിയില്‍ നിന്നും കൊമ്പന്‍ ബിയര്‍ നിര്‍മ്മിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ കരിമ്പില്‍ നിന്ന് നിര്‍മ്മിക്കുന്ന മന്ദാകിനിയുടെ പരിപൂര്‍ണ്ണ വിവരങ്ങള്‍ mandakini.ca എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

മന്ദാകിനിയുടെ നിര്‍മ്മാണമാകട്ടെ നാടന്‍ വാറ്റിനെ ഓര്‍മ്മിപ്പിക്കും വിധമാണ്. ഹെന്‍ഡ്രിക് വാന്‍ റീഡിന്റെ ഹോര്‍ത്തൂസ് മലബാറിക്കസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടും മലബാര്‍ മേഖലയിലെ നാടന്‍ വാറ്റിനെ സമാനമായ രീതിയിലാണ് നിര്‍മ്മാണം.

കാനഡയില്‍ 39.95 കനേഡിയന്‍ ഡോളറാണ് മന്ദാകിനിക്ക് വില. 2300 ഓളം ഇന്ത്യ രൂപ വരും ഇത്. മന്ദാകിനിയുടെ ഉത്പാദനം നടക്കുന്നത് കാനഡയിലെ വോണ്‍ ഒന്റാറിയയോയിലെ ഡിസ്റ്ററിയിലാണ്.

മഹാറാണിക്കും കൊമ്പന്‍ ബിയറിനും പിന്നില്‍ മലയാളി കരങ്ങള്‍ ഉള്ളത് പോലെ മന്ദാകിനിക്ക് പിന്നിലും മലയാളിയുടെ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൈബര്‍ ലോകവും സംശയിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments