അഫ്ഗാനിസ്താനില്‍ നിന്ന് പടിയിറങ്ങാനുള്ള അന്തിമ ഒരുക്കങ്ങളിലേക്ക് യുഎസ് സൈന്യം

0
29

രണ്ട് പതിറ്റാണ്ട് നീണ്ട ഇടപെടുലകള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്താനില്‍ നിന്ന് പടിയിറങ്ങാനുള്ള അന്തിമ ഒരുക്കങ്ങളിലേക്ക് കടന്ന് യുഎസ് സൈന്യം. ആയിരത്തില്‍ താഴെ സാധരണക്കാരെ മാത്രമാണ് ഇനി കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് ഒഴിപ്പിക്കാനുള്ളത്. ഇവരെ ഒഴിപ്പിക്കുന്നതിനു പിന്നാലെ അവസാന യുഎസ് സൈന്യവും കാബൂള്‍ വിടുമെന്നാണ് സൂചന. ഇതിനിടെ യുഎസ് സൈന്യം അഫ്ഗാന്‍ വിടുന്നതിന് പിന്നാലെ തന്നെ കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തയ്യാറായതായി താലിബാന്‍ അറിയിച്ചു.