ഓണ്‍ലൈനായി മദ്യം ഇന്ന് മുതൽ ബുക്ക് ചെയ്യാം

0
78

ഓണ്‍ലൈന്‍ ആയി തുകയടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങാനുള്ള സൗകര്യം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. തിരുവന്തപുരത്തും കോഴിക്കോടുമായി രണ്ട് ഔട്ട്ലെറ്റുകളില്‍ ആണ് പരീക്ഷണം. booking.kabc.co.in എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താം. ചൊവ്വാഴ്ച മുതല്‍ സൗകര്യം ലഭ്യമാകും. വില്‍പ്പനശാലകളിലെ തിരക്ക് കുറയ്ക്കാനാണിത്.

തുടക്കത്തില്‍ ബെവ്കോയുടെ തിരുവനന്തപുരം പഴവങ്ങാടി, എറണാകുളം ഗാന്ധിനഗര്‍, കോഴിക്കോട് പാവമണി റോഡ് എന്നീ ചില്ലറ വില്‍പ്പനശാലകളിലാണ് സൗകര്യം.

മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി പണം അടയ്ക്കാം.
സൗകര്യം ക്രമേണ കെഎസ്ബിസിയുടെ മറ്റു ചില്ലറ വില്‍പ്പനശാലകളിലും ലഭ്യമാക്കും. പുതിയ സംവിധാനത്തില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹാരത്തിന് [email protected] എന്ന വിലാസത്തില്‍ സന്ദേശമയക്കണം. പുതിയ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കാന്‍ https://ksbc.co.in എന്ന വെബ്സൈറ്റും സജ്ജമാക്കിയിട്ടുണ്ട്.