Saturday
10 January 2026
20.8 C
Kerala
HomeKeralaഫാഷൻ ഗോൾഡ് തട്ടിപ്പ് : കമറുദ്ദീനെ പൂക്കോയ തങ്ങൾക്കൊപ്പമിരുത്തി ചോദ്യം ചെയ്യും

ഫാഷൻ ഗോൾഡ് തട്ടിപ്പ് : കമറുദ്ദീനെ പൂക്കോയ തങ്ങൾക്കൊപ്പമിരുത്തി ചോദ്യം ചെയ്യും

ഫാഷൻ ഗോൾഡ് തട്ടിപ്പു കേസിൽ ചോദ്യം ചെയ്യലിനായി മുൻ എംഎൽഎ എംസി കമറുദ്ദീൻ കാസർകോട് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി. ഡിവൈഎസ്പി എം സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

നിലവിൽ കസ്റ്റഡിയിലുള്ള ജ്വല്ലറി എംഡി പൂക്കോയ തങ്ങളുമായി ഒരുമിച്ചിരുത്തി ആയിരിക്കും ചോദ്യം ചെയ്യുക. നിക്ഷേപത്തട്ടിപ്പ് കേസിൽ 80 ദിവസത്തിലേറെ ജയിലിൽ കഴിഞ്ഞ ശേഷം ഇപ്പോൾ ജാമ്യത്തിലാണ് കമറുദീൻ.

മഞ്ചേശ്വരം മുൻ എംഎംൽഎയും ജ്വല്ലറി ചെയർമാനുമായിരുന്ന എം സി കമറുദ്ദീൻ അറസ്റ്റിലായ നവംബർ ഏഴ് മുതൽ ഒളിവിലായിരുന്ന പൂക്കോയ തങ്ങൾ ദിവസങ്ങൾക്ക് മുമ്പാണ് കോടതിയിൽ കീഴടങ്ങിയത്.

ക്രൈംബ്രാഞ്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷിക്കുന്നതിനിടെയാണ് പൂക്കോയ തങ്ങളുടെ കീഴടങ്ങൽ. ഫാഷൻ ഗോൾഡ് ജ്വല്ലറി എംഡിയായ പൂക്കോയ 148 കോടി തട്ടിപ്പിലാണ് അന്വേഷണം നേരിടുന്നത്.

 

RELATED ARTICLES

Most Popular

Recent Comments