ഇന്നുമുതൽ എല്ലാ കാർഡുടമകൾക്കും ഓണക്കിറ്റ്

0
19

ഇന്നുമുതൽ എല്ലാവിഭാ​ഗം കാർഡുടമകൾക്കും ഓണക്കിറ്റ് ലഭിക്കും. ഓരോ റേഷൻകടയിലെയും ലഭ്യത അനുസരിച്ചായിരിക്കും ഇത്. വിവിധ വിഭാ​ഗം റേഷൻകാർഡുടമകൾക്കു കിറ്റു നൽകാൻ നിശ്ചിതസമയം സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാകാത്തതിനാൽ അതു നടന്നില്ല.

വെള്ളിയാഴ്ച മുതൽ വെള്ളക്കാർഡുകാർക്ക് കിറ്റുവിതരണമാണ് നിശ്ചയിച്ചിരുന്നതെങ്കിലും മഞ്ഞ, പിങ്ക്, നീല കാർഡുകളുടെ കിറ്റുവിതരണം ഇനുയും തീരാനുണ്ട്. അതിനാൽ ഓണം കഴിഞ്ഞും വിതരണം തുടരുമെന്നാണ് റിപ്പോർട്ടുകൾ.

ഓണക്കിറ്റിലെ സാധനങ്ങൾ :- പഞ്ചസാര- 1 കി.ഗ്രാം, വെളിച്ചെണ്ണ- 500 മി.ലി, ചെറുപയർ- 500 ഗ്രാം, തുവരപരിപ്പ്- 250 ഗ്രാം, തേയില – 100 ഗ്രാം, മുളക്/മുളക് പൊടി- 100 ഗ്രാം, ഉപ്പ്- 1 കി.ഗ്രാം, മഞ്ഞൾ- 100 ഗ്രാം, സേമിയ 180 ഗ്രാം/ പാലട 180 ഗ്രാം/ ഉണക്കലരി 500 ഗ്രാം- ഒരു പായ്ക്കറ്റ്,കശുവണ്ടി പരിപ്പ് 50 ഗ്രാം- ഒരു പായ്ക്കറ്റ്,ഏലയ്ക്ക 20 ഗ്രാം- ഒരു പായ്ക്കറ്റ്, നെയ്യ് – 50 മി.ലി, ശർക്കരവരട്ടി / ഉപ്പേരി- 100 ഗ്രാം, ആട്ട- 1 കി.ഗ്രാം, ബാത്ത് സോപ്പ് – 1 എണ്ണം