ജാവലിന്‍ ത്രോ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാന കുതിപ്പുമായി നീരജ് ചോപ്ര

0
92

 

ടോക്യോ ഒളിമ്പിക്സിലെ സ്വര്‍ണ നേട്ടത്തിന് പിന്നാലെ ജാവലിന്‍ ത്രോ ലോക റാങ്കിങ്ങിലും കുതിപ്പുമായി നീരജ് ചോപ്ര. 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം രണ്ടാം സ്ഥാനത്തെത്തി.

നേരത്തെ 16ാം സ്ഥാനത്തായിരുന്ന 23കാരന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. 1315 പോയിന്റോടെയാണ് ചോപ്ര രണ്ടാം സ്ഥാനത്തെത്തിയത്. 1396 പോയിന്റുമായി ജര്‍മനിയുടെ ജോഹന്നാസ് വെറ്ററാണ് ഒന്നാം സ്ഥാനത്ത്.

അതേസമയം ടോക്യോ ഒളിമ്പിക്സില്‍ 87.58 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് സ്വര്‍ണമെഡല്‍ എറിഞ്ഞിട്ടത്. ഇതോടെ ഒളിമ്പിക് അത്ലറ്റിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും നീരജ് സ്വന്തമാക്കി.