ജയ് ശ്രീറാം വിളിച്ചില്ല: മകളുടെ മുൻപിൽവെച്ച് മുസ്‌ലിം യുവാവിന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം

0
75

ജയ് ശ്രീറാം വിളിക്കാത്തതിന് ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യുവാവിന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. യുവാവിന്റെ പെണ്‍കുഞ്ഞിനെ സാക്ഷിയാക്കിയായിരുന്നു മര്‍ദ്ദനം.കാണ്‍പൂരിലാണ് സംഭവം.

റോഡിലൂടെ നടത്തിച്ചാണ് അക്രമികള്‍ ഇയാളെ മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കാണ്‍പൂരില്‍ ബജ്റഗ്ദള്‍ യോഗം ചേര്‍ന്നിരുന്നു.പ്രദേശത്തെ ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റാന്‍ മുസ്‌ലിങ്ങള്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു യോഗം. യോഗം കഴിഞ്ഞിറങ്ങിയവരാണ് മുസ്‌ലിം യുവാവിനെ പരസ്യമായി മര്‍ദ്ദിച്ചത്.