കത്വ ഫണ്ട് മുക്കൽ: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ ഇ ഡി കേസെടുത്തു

0
33

കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പിഎംഎല്‍എ ആക്‌ട് പ്രകാരമാണ് പി കെ ഫിറോസിനെതിരെ കേസ്. രണ്ടാം പ്രതിയാണ് പി കെ ഫിറോസ്. ഒന്നാം പ്രതിയായ സി കെ സുബൈറിനെ നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു.

കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാനെന്ന രീതിയില്‍ പി കെ ഫിറോസും സി കെ സുബൈറും ഫണ്ട് പിരിവ് നടത്തിയിരുന്നു. പിരിവ് ലഭിച്ച ഒരു കോടിയോളം രൂപയില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ പ്രതികള്‍ വകമാറ്റി വിനിയോഗിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.