കിവീസ് ക്രിക്കറ്റ് ഇതിഹാസം ഗുരുതരാവസ്ഥയില്‍ ; പ്രാര്‍ഥനയോടെ ആരാധകർ

0
15

കഴിഞ്ഞ ദിവസം കാന്‍ബറയില്‍ വെച്ച് കുഴഞ്ഞുവീണ ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരം കെയിന്‍സ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് അദ്ദേഹത്തിന് ഇപ്പോഴും ശ്വാസമെടുക്കാന്‍ കഴിയുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ തന്നെ തലയിലെ രക്തസ്രാവം തടയാനും മറ്റുമായി അടിയന്തര ശസ്‌ക്രിയകള്‍ നടത്തിയെങ്കിലും ഇതുവരെ അബോധാവസ്ഥയില്‍ നിന്നു കെയ്ന്‍സ് മുക്തനായിട്ടില്ല.

ന്യസിലന്‍ഡിനായി 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും രണ്ടു ട്വന്റി 20 മത്സരങ്ങളിലും കളിച്ച താരമാണ് കെയ്ന്‍സ്. കിവീസ് ക്രിക്ക്‌റ് കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ന്യൂസിലന്‍ഡിനെ ആദ്യമായി ഒരു ഐ.സി.സി. ട്രോഫി വിജയത്തിലേക്ക് നയിച്ചതില്‍ മുഖ്യ പങ്ക് വഹിച്ച താരവും കെയ്ന്‍സാണ്.