വാക്ക് പാലിച്ച് സർക്കാർ ; തൊഴിലുറപ്പ് തൊഴിലാളികക്ക് 1000 രൂപ ‘ഓണം ബോണസ്’

0
70

തൊഴിലുറപ്പ് പദ്ധതിയില്‍ ഉൾപ്പെട്ട തൊഴിലാളികൾക്ക് ഓണം ബോണസ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ . കഴിഞ്ഞ വര്‍ഷം 75 ദിവസം തൊഴിലെടുത്തവര്‍ക്കണ് സര്‍ക്കാര്‍ ഓണസമ്മാമായി 1000രൂപ ധനസഹായം നൽകുക.കഴിഞ്ഞ സർക്കാറിൻെറ ബഡ്ജറ്റിൽ നൽകിയ വാഗ്ദാനമാണ് ഇപ്പോൾ നടപ്പാകുന്നത്.

2021-2022 വർഷത്തിൽ 75 ദിവസമെങ്കിലും ശരാശരി തൊഴിൽ നൽകുന്നത് ലക്ഷ്യം വെച്ച് ലേബർ ബജറ്റുകൾ ക്രമീകരിക്കും എന്നും 75 ദിവസം തൊഴിലെടുത്ത എല്ലാവർക്കും ഫെസ്റ്റിവൽ അലവൻസ് ഉറപ്പാക്കുമെന്നും മുൻ ധനമന്ത്രി തോമസ് ഐസക്ക് ബഡ്‌ജറ്റ്‌ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നു. ആ പ്രഖ്യാപനമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്.