പെഗാസസ് കേസ്: മറുപടി തയ്യാറാക്കാൻ സമയമാവശ്യപ്പെട്ട് കേന്ദ്രസർക്കാർ,കേസ് മാറ്റിവെച്ച് സുപ്രീം കോടതി

0
40

പെഗാസസ് ഫോൺ ചോർത്തൽ കേസിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി നീട്ടി വെച്ചു. അടുത്ത തിങ്കളാഴ്ചത്തേക്കാണ് കേസ് മാറ്റി വെച്ചത്. കേസിൽ മറുപടി തയ്യാറാക്കുന്നതിന് സമയം അനുവദിക്കണമെന്ന് കോടതിയിൽ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

ഇതേത്തുടർന്നാണ് കേസ് പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേക്ക് കോടതി മാറ്റി വെച്ചത്.വെള്ളിയാഴ്‌ചയ്‌ക്ക്‌ മുമ്പ്‌ കേസ്‌ പരിഗണിക്കരുതെന്ന്‌ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.

പലർക്കും പല അഭിപ്രായങ്ങളുമുണ്ടാകും അതെല്ലാം കോടതിയ്‌ക്കുള്ളിലാണ്‌ ഉന്നയിക്കേണ്ടതെന്നും സമൂഹ മാധ്യമങ്ങളിൽ മറ്റും ചർച്ച പാടില്ലെന്നും കോടതി പറഞ്ഞു. കേന്ദ്രത്തിന് നോട്ടീസ് അയക്കണമെന്ന ഹർജിക്കാരുടെ ആവശ്യത്തിന്‌ തിങ്കളാഴ്ച വരെ കാത്തിരിക്കാൻ ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞു.