അഫ്ഗാനിസ്ഥാനിൽ 200ലധികം താലീബാൻ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഷെബർഗാൻ നഗരത്തിലെ ഭീകരരുടെ ഒളിത്താവളങ്ങളും ഇവർ ഒത്തുചേരുന്ന സ്ഥലങ്ങളും ലക്ഷ്യമിട്ടാണ് വ്യോമസേന ആക്രമണം നടത്തിയത്.
ഭീകരരുടെ നൂറിലധികം വാഹനങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്ന വലിയ ആയുധ ശേഖരങ്ങളും നശിപ്പിച്ചുവെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.