Saturday
10 January 2026
23.8 C
Kerala
HomeSportsചരിത്രത്തിലേക്ക് ത്രോ, ജാവലിൻ ത്രോയിൽ സുവർണനേട്ടവുമായി നീരജ് ചോപ്ര

ചരിത്രത്തിലേക്ക് ത്രോ, ജാവലിൻ ത്രോയിൽ സുവർണനേട്ടവുമായി നീരജ് ചോപ്ര

 

ഇന്ത്യൻ അത്‍ലറ്റിക്സ് ആവേശത്തോടെ കാത്തിരിന്ന ജാവലിൻ ത്രോയിൽ സുവർണനേട്ടവുമായി നീരജ് ചോപ്ര. രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയും  നീരജ് ചോപ്ര സഫലമാക്കി.

ആദ്യശ്രമത്തില്‍ 87.03 മീറ്ററാണ് പ്രകടനം. രണ്ടാം ശ്രമത്തില്‍ ദൂരം മെച്ചപ്പെടുത്തി 87.58 മീറ്ററിലെത്തി. 85.44 മീറ്റര്‍. അണ്ടര്‍ 20 ലോകചാമ്പ്യനും ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനുമാണ് നീരജ്.

താരത്തിന് വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ട ജര്‍മന്‍ താരം, ലോക ഒന്നാം നമ്പര്‍ ജൊഹന്നാസ് വെറ്റര്‍ പാടേ നിരാശപ്പെടുത്തി.

ഒളിംപിക് ചരിത്രത്തില്‍ അത്ലറ്റിക്‌സില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യ മെഡലാണിത്. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.

അവസാന മൂന്ന് റൗണ്ടിലെ നീരജിന്റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങളും ഫൗളായെങ്കിലും നീരജിനെ വെല്ലുന്ന ത്രോ മറ്റാരും പുറത്തെടുത്തില്ല. തന്റെ അഞ്ചാം ശ്രമത്തില്‍ 86.67 മീറ്റര്‍ ദൂരമെറിഞ്ഞ ചെക്ക് താരം വാഡ്‌ലെക്ക് യാക്കൂബ് വെള്ളി നേടിയപ്പോള്‍ മൂന്നാം ശ്രമത്തില്‍ 85.44 മീറ്റര്‍ ദൂരമെറിഞ്ഞ ചെക്കിന്റെ തന്നെ വെസ്ലി വിറ്റെസ്ലാ വെങ്കലം നേടി.യോഗ്യത റൗണ്ടില്‍ 86.65 മീറ്ററാണ് ഒറ്റയേറില്‍ നീരജ് മറികടന്നിരുന്നുത്. അതിനേയും വെല്ലുന്ന പ്രകടനം പുറത്തെടുക്കാന്‍ നീരജിനായി.

ഫൈനലില്‍ നീരജിന്റെ പ്രധാന പ്രതിയോഗിയാകുമെന്ന് കരുതിയ മുന്‍ ലോക ചാമ്പ്യനും ലോ ഒന്നാം നമ്പര്‍ താരവുമായ ജര്‍മനിയുടെ ജൊഹാനസ് വെറ്റര്‍ അവസാന മൂന്ന് ശ്രമങ്ങളിലേക്ക് യോഗ്യത നേടിയില്ല. ആദ്യ ശ്രമത്തില്‍ വെറ്റര്‍ 82.52 മീറ്റര്‍ എറിഞ്ഞപ്പോള്‍ രണ്ടും മൂന്നും ശ്രമങ്ങള്‍ ഫൗളായി. 97 മീറ്റര്‍ ദൂരം പിന്നിട്ടിട്ടുള്ള താരമാണ് വെറ്റര്‍.

 

RELATED ARTICLES

Most Popular

Recent Comments