കണ്ണൂർ ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

0
68

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച (ആഗസ്ത് 7) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. മീങ്കുളം ടെമ്പിള്‍ ഓഡിറ്റോറിയം ഓലയമ്പാടി, കോലത്തുവയല്‍ സൗത്ത് യു പി സ്‌കൂള്‍, വേശാല ഈസ്റ്റ് എ എല്‍ പി സ്‌കൂള്‍ കോമക്കാരി, പുഴാതി നോര്‍ത്ത് യു പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12.30 വരെയും ഗാന്ധി സ്മാരക യു പി സ്‌കൂള്‍ കക്കറ, കുഞ്ഞാറായാല്‍ സബ് സെന്റര്‍ മൊറാഴ, പാവന്നൂര്‍ എ എല്‍ പി സ്‌കൂള്‍, ദേശ സേവാ യുപി സ്‌കൂള്‍ കണ്ണാടിപ്പറമ്പ് എന്നിവിടങ്ങളില്‍ രാവിലെ രണ്ട് മണി മുതല്‍ നാല് മണി വരെയും

ഫാത്തി മാതാ യു പി സ്‌കൂള്‍ കുടിയാന്മല, മാട്ടൂല്‍ പി എച്ച് സി, ആര്‍ സി അമല ബേസിക് യു പി സ്‌കൂള്‍ പിണറായി, കൊളവല്ലൂര്‍ വെസ്റ്റ് എല്‍ പി സ്‌കൂള്‍ ചെറുപറമ്പ, അരയങ്കോട് സാംസ്‌കാരിക നിലയം ഊരത്തൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.