അഫ്ഗാനിസ്ഥാൻ സർക്കാരിന്റെ മാധ്യമ വിഭാഗം മേധാവിയെ താലിബാൻ കൊലപ്പെടുത്തി

0
17

അഫ്ഗാനിസ്ഥാൻ സർക്കാരിന്റെ മാധ്യമ വിഭാഗം മേധാവിയെ താലിബാൻ കൊലപ്പെടുത്തി. ദാവ ഖാൻ മിലാപലിനെയാണ് താലിബാൻ കൊലപ്പെടുത്തിയത്. കാബൂളിൽ വെച്ചായിരുന്നു ആക്രമണം.

കാബൂളിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനക്കെത്തിയ ദാവ ഖാനെ തീവ്രവാദികൾ കൊലപ്പെടുത്തുകയായിരുന്നു. അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സംഘത്തിലെ വക്താവായും സേവനമഷ്ഠിച്ചിരുന്നയാളാണ് ദാവാ ഖാൻ.