വിസ്മയ കേസ് : കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു

0
37

സ്ത്രീ​ധ​ന പീ​ഡ​ന​ത്തി​നി​ര​യാ​യി ജീ​വ​നൊ​ടു​ക്കി​യ വി​സ്മ​യ​യു​ടെ ഭ​ര്‍​ത്താ​വ് കി​ര​ണ്‍​കു​മാ​റി​നെ സ​ര്‍​വീ​സി​ല്‍ നി​ന്നും സ​ര്‍​ക്കാ​ര്‍ പി​രി​ച്ചു​വി​ട്ടു. ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നേ​ര​ത്തെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ഇ​യാ​ളെ സ​ര്‍​വീ​സി​ല്‍ നി​ന്നും സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. കേരള സിവില്‍ സര്‍വീസ് ചട്ടം 11 (8) പ്ര​കാ​ര​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് മ​ന്ത്രി പറഞ്ഞു. വകുപ്പ് തല അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ കുമാര്‍. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കില്ല.

ജൂണ്‍ 21നാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച്‌ വിസ്മയയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു. കിരണിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.മകൾക്ക് നീതി ലഭിച്ചതായി വിസ്മയുടെ മാതാപിതാക്കൾ പറഞ്ഞു