ഫ്ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് 18കാരി മരിച്ചു, പൊലീസ് അന്വേഷണം തുടങ്ങി

0
100

ഫ്‌ളാറ്റ് കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണ് 18കാരി മരിച്ചു. എറണാകുളം സൗത്തിലെ ശാന്തി തോട്ടേക്കാട് ഫ്‌ളാറ്റിലെ താമസക്കാരനായ റോയിയുടെ മകൾ ഐറിനാണ് (18) മരിച്ചത്. ഫ്‌ളാറ്റിലെ ടെറസില്‍ നിന്നും കാര്‍പാര്‍ക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. അപകട മരണമെന്നാണ് പ്രാഥമിക നിഗമനം.

 

ഫ്‌ളാറ്റിന്റെ ടെറസില്‍ സഹോദരനൊപ്പം വ്യായാമം ചെയ്യുകയായിരുന്നു ഐറിന്‍. ടെറസിനോട് ചേര്‍ന്ന് പണിതിട്ടുള്ള ടൈല്‍ പതിപ്പിച്ച കോണ്‍ക്രീറ്റ് ബെഞ്ചിനോട് ചേര്‍ന്ന അരഭിത്തിക്കു മുകളിലൂടെ താഴോട്ട് വീഴുകയായിരുന്നു.