പുരുഷ ഹോക്കി വെങ്കലത്തിളക്കം; ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് കേരളാ ഹോക്കി ഫെഡറേഷൻ

0
53

 

പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ച വൻമതിൽ പി ആർ ശ്രീജേഷിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ഹോക്കി അസോസിയേഷൻ.

ജർമനിയെ വീഴ്ത്തി ഇന്ത്യ വെങ്കല മെഡൽ നേടുന്നതിൽ നിർണായകമായത് അവസാന നിമിഷത്തിലെ പെനാൽറ്റി കോർണറിലടക്കം ശ്രീജേഷ് നടത്തിയ മിന്നും സേവുകളായിരുന്നു. ഗെയിംസിലുടനീളം മികച്ച സേവുകളുമായി ശ്രീജേഷ് കളം നിറഞ്ഞിരുന്നു.

വെങ്കലപ്പോരാട്ടത്തിൽ ജർമനിയെ 5-4ന് മലർത്തിടിച്ചാണ് ഇന്ത്യൻ പുരുഷ ടീം ടോക്കിയോയിൽ മെഡൽ അണിഞ്ഞത്. ഒളിംപിക്സ് ഹോക്കിയിൽ നീണ്ട നാല് പതിറ്റാണ്ടിന്റെ മെഡൽ കാത്തിരിപ്പിന് വിരാമമിടാൻ ഇതോടെ ഇന്ത്യക്കായി.

1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയിൽ ഇന്ത്യ ഒളിംപിക് മെഡൽ നേടുന്നത്. ളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഇതുവരെയായി എട്ട് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.